പുതിയ താരസംഘടന രൂപീകരണം നടിക്ക് പറയാനുള്ളത് | filmibeat Malayalam

2018-01-05 446

Never even dreamt of making a parallel women's organisation: KPAC Lalita

വുമണ്‍ ഇന്‍ സിനിമാ കലക്ടീവ് എന്ന സ്ത്രീ സംഘടന സിനിമയ്ക്കകത്ത് രൂപപെട്ടതിനോട് പലര്‍ക്കും എതിരഭിപ്രായമുണ്ട്. അമ്മ എന്ന താരസംഘടന പിളര്‍ക്കാനുള്ള ശ്രമമാണെന്നായിരുന്നു ചിലര്‍ പറഞ്ഞ് പരത്തിയത്. എന്നാല്‍ അമ്മ തീര്‍ത്തും സ്വതന്ത്രമായൊരു സംഘടനയാണ്... അതും സിനിമയിലുള്ളവര്‍ക്ക് വേണ്ടി മാത്രമുള്ളതല്ല.ഡബ്ല്യു സി സി യുടെ ചുവട് പിടിച്ച് നിലവിലുള്ള വിവാദങ്ങളൊന്നും പോരാതെ പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്താനുള്ള ശ്രമത്തിലാണ് ചിലര്‍. ഇതിന്റെ പേരില്‍ ഇല്ലാത്ത വാര്‍ത്തകള്‍ ഉണ്ടാക്കുന്നു.താരസംഘടനയായ അമ്മയില്‍ നിന്ന് വേര്‍പിരിഞ്ഞ് കെപിഎസി ലളിത പുതിയ സംഘടന രൂപീകരിക്കാന്‍ പോകുന്നു എന്നും അത് സ്ത്രീ സംഘടനയാണെന്നുമായിരുന്നു വാര്‍ത്തകള്‍.മഞ്ജു വാര്യരും വിവാദങ്ങളില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയാണ്. പാര്‍വ്വതി വിഷയത്തില്‍ പ്രതികരണം ചോദിച്ചപ്പോഴും പ്രതികരിക്കാന്‍ താത്പര്യമില്ലെന്ന് നടി പറഞ്ഞു.ഇങ്ങനെ ഒരു സംഘടന രൂപീകരിക്കുന്നതായ കാര്യം ഞാനെവിടെയും കേട്ടിട്ടില്ല. ഞാന്‍ എന്റേതായ ലോകത്താണ്. വിവാദങ്ങളോടൊന്നും താത്പര്യമില്ല. ഒന്നിനോടും പ്രതികരിക്കാനും ഞാനില്ല- എന്നാണ് ലളിത പറഞ്ഞത്.